#quran #video #malaylam #english Translation

93. സൂറത്തു’ള്ള്വുഹാ
Surah Alduhah HD Video Quran Malaylam

മലയാളം ഖുർആൻ HDവീഡിയോ - പരിഭാഷയോടുകൂടി
എല്ലാവർക്കും ഷെയർ ചെയ്യുക - അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ

1. പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)! 2. രാത്രിതന്നെയാണ (സത്യം). അതു ശാന്തമാകുമ്പോള്‍! 3. (നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല. 4. നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു. 5. വഴിയെ നിന്‍റെ റബ്ബ് നിനക്ക് നിശ്ചയമായും തരുകയും ചെയ്യും. അപ്പോള്‍ നീ തൃപ്തിപ്പെടുന്നതാണ്.

ഒരിക്കല്‍ കുറച്ചു ദിവസങ്ങളോളം നബി (സ്വ)ക്കു വഹ് യും കൊണ്ടു ജിബ്രീല്‍ (അ) വരാതിരിക്കുകയും, ‘മുഹമ്മദിനെ അവന്‍റെ റബ്ബ് വെടിഞ്ഞിരിക്കുന്നു’ എന്നു അവിശ്വാസികള്‍ പരിഹസിച്ചു പറയുവാന്‍ തുടങ്ങുകയും ചെയ്കയുണ്ടായി എന്നും, ഈ അവസരത്തിലാണ് ഈ സൂറത്തു അവതരിച്ചതെന്നും പല രിവായത്തുകളിലും കാണാം. വിശദാംശങ്ങളില്‍ വ്യത്യാസം കാണുമെങ്കിലും അവയുടെ ചുരുക്കം അതാണ്‌. കൂട്ടത്തില്‍ ഏറ്റവും ബലവത്തായ രിവായത്തു ഇതാകുന്നു : ജൂന്‍ദുബ് ഇബ്നു അബ്ദില്ലാ (റ) പറയുന്നു : ‘നബി (സ) തിരുമേനി ഒന്നോ രണ്ടോ രാത്രി സുഖമില്ലായ്കയാല്‍ എഴുന്നേല്‍ക്കാതിരിക്കുകയുണ്ടായി. ഈ അവസരത്തില്‍ ഒരു സ്ത്രീ വന്നു ഇങ്ങനെ പറഞ്ഞു : മുഹമ്മദേ, നിന്‍റെ പിശാചു നിന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്നല്ലാതെ ഞാന്‍ കരുതുന്നില്ല. ഈ അവസത്തിലാണ് وَالضُّحَىٰ وَاللَّيْلِ (എന്ന ഈ സൂറത്ത്) അവതരിച്ചത്.’ (അ; ബു; മു; തി; ന)

വിശദീകരണം

വെളിച്ചം നല്‍കി ലോകത്തെ ഉന്മേഷഭരിതമാക്കുന്ന പകലിനെയും, ഇരുട്ടുമൂടി ലോകത്തെ ശാന്തമാക്കുന്ന രാത്രിയെയും കൊണ്ട് സത്യം ചെയ്തശേഷം, അല്ലാഹു നബി (സ) തിരുമേനിയെ സാന്ത്വനപ്പെടുത്തുകയും അതിപ്രധാനമായ ചില സന്തോഷവാര്‍ത്തകള്‍ അറിയിക്കുകയും ചെയ്യുന്നു. തിരുമേനിയെ അല്ലാഹു കൈവെടിയുകയോ പുറംതള്ളുകയോ ചെയ്തിട്ടില്ല.; അവിടത്തോടു അവന് യാതൊരു വെറുപ്പോ കോപമോ ഉണ്ടായിട്ടുമില്ല; അല്‍പദിവസം വഹ് യു വരുവാന്‍ താമസിച്ചു പോകുന്നതോ, പ്രബോധനമാര്‍ഗത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതോ അല്ലാഹു കൈവെടിഞ്ഞതുകൊണ്ടു സംഭവിക്കുന്നതല്ല. രാവും പകലും പോലെ, ഇരുട്ടും വെളിച്ചവും പോലെ സുഖദുഃഖസമ്മിശ്രമാണ് ഈ ലോകം. ഇവിടെവെച്ചു അല്‍പം ചില വിഷമങ്ങളെല്ലാം സഹിക്കേണ്ടിവന്നാലും പരലോകത്തു തിരുമേനിക്കു ഏറ്റവും ഉത്തമവും ക്ലേശരഹിതവുമായ ജീവിതമായിരിക്കും സിദ്ധിക്കുക. മാത്രമല്ല, തിരുമേനിക്കു പരിപൂര്‍ണ്ണമായും തൃപ്തിവരുമാറു വേണ്ടതെല്ലാം അല്ലാഹു വഴിയെ കൊടുത്തരുളുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തല്‍ക്കാലം ക്ഷമ കൈക്കൊള്ളുകായും, ഭാവിയെപ്പറ്റി സുപ്രതീക്ഷയോടിരിക്കുകയും ചെയ്തുകൊള്ളുക എന്നൊക്കെയാണ് ഈ വചനങ്ങളുടെ താല്‍പര്യം.
الاخرة (‘അല്‍-ആഖിറത്ത്’) എന്ന വാക്കിനു ‘ അവസാനത്തേത്’ എന്നും الْأُولَىٰ(‘അല്‍-ഊലാ’) എന്ന വാക്കിനു ‘ആദ്യത്തേതു’ എന്നുമാണ് സാക്ഷാല്‍ അര്‍ത്ഥം. പരലോകത്തെ ഉദ്ദേശിച്ചാണ് ‘അല്‍-ആഖിറത്തു’ ഖുര്‍ആനില്‍ സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. ഭാഷയിലും ഇതു സാധാരണമാണ്. അതുകൊണ്ടു മുഫസ്സിറുകള്‍ മിക്കവാറും ആ അര്‍ത്ഥമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്നു ‘അല്‍-ഊലാ’ക്കു ‘ഇഹലോകം’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. നബി(സ്വ)യുടെ ജീവിതത്തിന്‍റെ അല്ലെങ്കില്‍ പ്രവാചകത്വത്തിന്‍റെ – ആദ്യഘട്ടവും അവസാനഘട്ടവുമാണ് ഇവിടെ ഉദ്ദേശ്യമെന്നും ചിലര്‍ക്കു അഭിപ്രായമുണ്ട്. ഇസ്ലാമിനു പ്രചാരവും വിജയവും സിദ്ധിച്ചതു അവസാനഘട്ടത്തിലാണല്ലോ. 5-ആം വചനത്തിലെ വാഗ്ദാനവും ഏതാണ്ട് ഇതേകാലത്തെ ഉദ്ദേശിച്ചാണ് എന്നും ചിലര്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ നബി(സ്വ) തിരുമേനിക്ക് അല്ലാഹു നല്‍കുവാനിരിക്കുന്ന പാരത്രികമായ അനുഗ്രഹങ്ങളെ അപേക്ഷിചു നോക്കുമ്പോള്‍, ഇഹത്തില്‍വെച്ചു തിരുമേനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ വളരെ പരിമിതമാണ് എന്നു പറയേണ്ടതില്ല. എന്നിരിക്കെ, ഭാവിയെ സംബന്ധിച്ച ഈ വാഗ്ദാനങ്ങള്‍ ഈ സൂറത്തു അവതരിച്ചതിനുശേഷം അവിടുത്തേക്കു ലഭിക്കുവാനിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും – അതു ഇഹത്തില്‍ വെച്ചാകട്ടെ, പരത്തില്‍ വെച്ചാകട്ടെ – ഉള്‍പ്പെടുത്തുന്നു എന്നും വരാവുന്നതാണ്. والله اعلم ഭാവി നേട്ടങ്ങളെപ്പറ്റി സന്തോഷവാര്‍ത്ത അറിയിച്ചശേഷം, കഴിഞ്ഞകാലത്ത് നല്‍കപ്പെട്ട ചില അനുഗ്രഹങ്ങളെ അല്ലാഹു എടുത്തു കാണിക്കുന്നു:-

Like and share our page to spread
Allah Quran verses...
#quran #reading #learn #travel
#ISLAMIC #POSTS #QUOTE #HADEES
#learn #islam #posters #dua #dikr #muslim #knowledge #muhammedPBUH #pbuh #Muhammed #world #learning #reading #articles #daily #life #adhkar #salah #prayer #hajj #sunnah #teaching
https://www.facebook.com/muhammednabiinfo/
#islam #learn_islam #quran #hadees #malayalam#islamic #posters
https://www.facebook.com/muhammednabiinfo/

Posted 12 months ago in ENTERTAINMENT